കോഴിക്കോട് പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍


കോഴിക്കോട് വെള്ളിപ്പറമ്ബില്‍ വൻ കഞ്ചാവ് വേട്ട. പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍.വെള്ളിപ്പറമ്ബ് അഞ്ചാം മൈലില്‍ വച്ചാണ് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയത്.


ഒഡിഷ സ്വദേശികളായ രമേശ്‌ ബാരിക്ക്, ആകാശ് ബലിയാർ സിങ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് ടീമും മെഡിക്കല്‍ കോളേജ് പൊലീസും ചേർന്നാണ് പിടികൂടിയത്. ഒഡിഷയില്‍ നിന്ന് വൻ തോതില്‍ കഞ്ചാവ് കൊണ്ടുവന്ന് ആവശ്യക്കാരെ കണ്ടെത്തി ചെറിയ പൊതികളിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.




Sharing is Caring