കോബ്ര ആഗസ്റ്റ് 11ന് തീയേറ്ററുകളില്‍ എത്തും


സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മ്മിച്ച്‌ ആര്‍. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിയാന്‍ വിക്രം ചിത്രം കോബ്രായുടെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വെച്ച്‌ നടന്നു.ചിത്രം ആഗസ്റ്റ് 11ന് തീയേറ്ററുകളില്‍ എത്തും.


എ ആര്‍ റഹ്മാന്‍, ഇര്‍ഫാന്‍ പത്താന്‍, ദ്രുവ് വിക്രം ,റോഷന്‍ മാത്യു, ശ്രീനിധി ഷെട്ടി ,ഉദയനിധി സ്റ്റാലിന്‍, കെ എസ് രവികുമാര്‍, മിയ ജോര്‍ജ്, ഡോക്ടര്‍ അജയ് ജ്ഞാനമുത്തു തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു.

online news portal

ഇഫാര്‍ മീഡിയായ്ക്ക് വേണ്ടി റാഫി മതിര കേരളത്തില്‍ അവതരിപ്പിക്കുന്ന ചിത്രം, ഡ്രീം ബിഗ് ഫിലിംസും, ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് തീയേറ്ററുകളില്‍ എത്തിക്കുന്നു.എ.ആര്‍. റഹ്മാന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്താന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.



Sharing is Caring