കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് അസമില്‍.ചായ്ഗാവില്‍ നടക്കുന്ന റാലിയില്‍ ഇരുവരും പങ്കെടുക്കും. വൈകീട്ടാണ് കൂറ്റന്‍ റാലിയൊരുങ്ങുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് റാലി. ഇതിന് മുന്നോടിയായി പാര്‍ട്ടിയിലെ നേതൃസ്ഥനങ്ങളിലുള്ളവരോടെല്ലാം സോഷ്യല്‍മീഡിയ പ്രൊഫെെല്‍ മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു.

പാർട്ടിയെ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും. അസമില്‍ വ്യാപക കുടിയൊഴിപ്പിക്കല്‍ തുടരുന്നതിനിടെയാണ് രാഹുലിന്റെ സന്ദർശനം.













