കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രക്ക് കാറിന് മുകളില്‍ വീണ്അമ്മയും മകളും മരിച്ചു


കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രക്ക് കാറിന് മുകളില്‍ വീണ് കാറിലുണ്ടായിരുന്ന അമ്മയും മകളും മരിച്ചു.കഗ്ഗലിപുര സ്വദേശികളായ ഗായത്രി കുമാര്‍ (46), മകള്‍ സമത (16) എന്നിവരാണ് മരിച്ചത്. കഗ്ഗലിപുര-ബന്നാര്‍ഘട്ട റോഡില്‍ രാവിലെയായിരുന്നു അപകടം.


ഷേര്‍വുഡ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ സ്‌കൂളില്‍ വിടാനായി കാറില്‍ വരുകയായിരുന്ന ഗായത്രിയുടെ കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് വന്ന ട്രക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന എമര്‍ജെന്‍സി അലാമിന്റെ സഹായത്തില്‍ അപകടസ്ഥലത്തെത്തിയ ഗായത്രിയുടെ ഭര്‍ത്താവ് സുനില്‍ കുമാര്‍ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ്‌ചെയ്യുമെന്നും പൊലീസ് അറിയിച്ചു.




Sharing is Caring