തിരുവനന്തപുരം: കോടിയേരിയുടെ നിലപാട് സമരത്തിന് എതിരല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തില്‍ക്ക് വിശദീകരണം നല്കുകയായിരുന്നു അദ്ദേഹം.
ബിഷപ്പിനെതിരായ പീഡനക്കേസ് രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലായെന്നും അറസ്റ്റ് പൊലീസ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ക്കെന്നല്ല ആര്‍ക്കും ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെടാനാകില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

സമരസമിതി അംഗങ്ങള്‍ കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. സമരങ്ങളുടെ ചരിത്രം സിപിഎം സഖാക്കള്‍ മറക്കരുതെന്നു ഫാ. അഗസ്റ്റിന്‍ വട്ടോളി വിമര്‍ശിച്ചു. മാര്‍പാപ്പ വരെ തള്ളിപ്പറഞ്ഞയാളെയാണു പാര്‍ട്ടി സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളുടെ സമരത്തിന്റെ ഉദ്ദേശ്യം ജനങ്ങള്‍ക്കറിയാമെന്നും പരാതി നല്‍കി 80 ദിവസം കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനാലാണു കന്യാസ്ത്രീകള്‍ക്കു തെരുവിലിറങ്ങേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.













