കൊവിഡ് വ്യാപനം: കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും


സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ പ്രിൻസിപ്പൾ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. രാവിലെ സംഘം തിരുവനന്തപുരം ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്തും.


പതിനൊന്നാം തിയതി തിരുവനന്തപുരം കളക്ടറുമായും ഉദ്യോഗസ്ഥരുമായും ജില്ലയിലെ സാഹചര്യം ചർച്ച ചെയ്യും. തുടർന്ന് വിദഗ്ധ സമിതി അംഗങ്ങളെ കാണും. കേന്ദ്ര സംഘത്തിലെ ഒരു ടീം ഉച്ചയോടെ കാസർഗോഡ് ജില്ലയിലും സന്ദർശനം നടത്തും.

online news portal

ടിപിആർ ഉയർന്ന് നിൽക്കുന്ന ജില്ലകൾ സന്ദർശിച്ച് ആവശ്യമായ നിർദേശം നൽകിയ ശേഷമാണ് സംഘം തലസ്ഥാനത്തെത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ രോഗവ്യാപനം കുറയ്ക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് നിർദേശം നൽകും.



Sharing is Caring