കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽ നിന്ന്‌ വസ്ത്രങ്ങൾ മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്ന ശ്മശാനങ്ങളിൽ നിന്ന്‌ വസ്ത്രങ്ങളും മറ്റു വസ്തുക്കളും കവർച്ച നടത്തുന്ന സംഘത്തെ പിടികൂടി ഉത്തർപ്രദേശ് പോലീസ്. പശ്ചിമ ഉത്തർപ്രദേശിലെ ബഗ്പത് ജില്ലയിലെ ശ്മശാനങ്ങളിൽ അതിക്രമിച്ചു കയറി മൃതദേഹത്തിൽ നിന്ന്‌ വസ്ത്രങ്ങളും മറ്റും മോഷ്ടിക്കുന്ന ഏഴംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും 520 ബെഡ്ഷീറ്റുകൾ, 130 കുർത്തകൾ, സാരികൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കിയതിന് ശേഷം ഗ്വാളിയാറിലെ വസ്ത്രനിർമാതാക്കളുടെ സ്റ്റിക്കർ പതിപ്പിച്ച് വീണ്ടും വില്പന നടത്തുകയായിരുന്നു. സംസ്ഥാനത്തെ ചില വസ്ത്ര വ്യാപാരികളുമായി കരാറിലും സംഘം ഏർപ്പെട്ടിട്ടുള്ളതായി പോലീസ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *