കൊവിഡ് പ്രതിരോധം; ഇന്ത്യക്ക് 7 ടൺ വൈദ്യോപകരണങ്ങൾ സംഭാവന നൽകി യുഎഇ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യക്ക് 7 ടൺ വൈദ്യോപകരണങ്ങൾ സംഭാവന നൽകി യുഎഇ. വൈദ്യോപകരണങ്ങൾ നിറച്ച വിമാനം ശനിയാഴ്ച യുഎഇയിൽ നിന്ന് പുറപ്പെട്ടിരുന്നു.

“കൊവിഡ് 19 പകർച്ചവ്യാധിക്കെതിരെ പോരാടുന്ന രാജ്യങ്ങളെ സഹായിക്കാൻ യുഎഇ പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിൽ നിലനിർത്തുന്ന സാഹോദര്യ ബന്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് രാജ്യം ഇന്ത്യക്ക് സഹായം നൽകുന്നത്.”- യുഎഇയുടെ ഇന്ത്യൻ അംബാസിഡർ ഡോ. അഹ്മദ് അബ്ദുൽ റഹ്മാൻ അൽബന്ന പറഞ്ഞു.7000 ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ ഉതകുന്ന വൈദ്യോപകരണങ്ങളാണ് യുഎഇ അയച്ചത്.

ഇതുവരെ 34 രാജ്യങ്ങളിലേക്കായി 348 മെട്രിക് ടൺ വൈദ്യോപകരണങ്ങളാണ് യുഎഇ സംഭാവന ചെയ്തത്. 348000 ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ ഇതിനു കഴിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *