കൊവിഡ്; അസുരൻ താരം നിതീഷ് വീര അന്തരിച്ചു


തമിഴ് നടൻ നിതീഷ് വീര അന്തരിച്ചു. 45 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സംവിധായകൻ സെൽവരാഘവൻ, നടൻ വിഷ്ണു വിശാൽ ഉൾപ്പടെ തമിഴ് സിനിമ മേഖലയിൽ നിന്ന് നിരവധിപേർ അനുശോചനം അറിയിയ്ച്ച് രംഗത്തെത്തിയിട്ടുണ്ട്.


‘റെസ്റ്റ് ഇൻ പീസ് എന്റെ മണി’, സെൽവരാഘവൻ ട്വിറ്ററിൽ കുറിച്ചു.


ഇത് എഴുതുമ്പോൾ അതിയായ വേദനയുണ്ട് മനസ്സിൽ. വെണ്ണിലാ കബഡി കുഴു, മഹാവീരൻ കിട്ടു എന്നീ സിനിമകളിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗം നിരവധി ജീവനെടുക്കുകയാണ്. സൂക്ഷിക്കുക, വിഷ്ണു വിശാൽ പറഞ്ഞു.

പുതുപേട്ടയ്, കാല, വെണ്ണില കബഡി കുഴു, അസുരൻ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. സെൽവരാഘവൻ ചിത്രം പുതുപേട്ടയിലൂടെയാണ് നിതിഷ് തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്. മണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിതിഷ് അവതരിപ്പിച്ചത്. പിന്നീട് വെണ്ണിലാ കബഡി കുഴു, നേട്ര് ഇൻട്ര്, പാടൈ വീരൻ, പേരൻപ്, ഐരാ, നീയ 2 തുടങ്ങിയ ചിത്രങ്ങളിലും നിതിഷ് അഭിനയിച്ചു. വെട്രിമാരൻ ധനുഷ് ചിത്രം അസുരനിലെ പാണ്ഡിയൻ എന്ന വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.



Sharing is Caring