കൊടുവള്ളിയിലെ സ്വർണവേട്ട കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഡി ആർ ഐ

കോഴിക്കോട് കൊടുവള്ളിയിലെ സ്വർണവേട്ട കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഡി ആർ ഐ. കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഡി ആർ ഐ അപേക്ഷ നൽകും. കേസിലെ നാല് പ്രതികളും റിമാൻഡിലാണ്.

കൊടുവള്ളി മഹിമ ഗോൾഡ് ഉടമ മുഹമ്മദ്, ജയ്‌ഫർ, ഇടവനപ്പാറ സ്വദേശികളും സഹോദരങ്ങളുമായ റഷീദ്, റഫീക്ക്എന്നിവരാണ് അറസ്റ്റിലായത്.

നാല്കോടിയിലേറെ രൂപയുടെ സ്വർണത്തിന് പുറമെ 13.5 ലക്ഷം രൂപയും പിടികൂടികൂടിയിരുന്നു. ജയ്‌ഫറിന്റെ വീട്ടിലാണ് വിവിധ കള്ളക്കടത്തു സംഗങ്ങൾ എത്തിക്കുന്ന സ്വർണംഉരുകിയിരുന്നത്. ടെറസിലും വീടിന്റെ പുറകിലുമായി ഇതിന് പ്രത്യേക ക്രമീകരണങ്ങൾ. റഷീദും റഫീകുമായിരുന്നുസ്വർണം ഉരുക്കുന്നതിലെ സ്പെഷ്യലിസ്റ്റുകൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *