കൊച്ചി മെട്രോ:മഹാരാജാസ്-തൈക്കൂടം പാതയിലെ സുരക്ഷാ പരിശോധനകള്‍ ഇന്ന് പൂര്‍ത്തിയാകും

കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുളള പാതയിലെ സുരക്ഷാ പരിശോധനകള്‍ ഇന്ന് പൂര്‍ത്തിയാകും. മെട്രോ റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.പുതുതായി സര്‍വീസ് ആരംഭിക്കുന്ന 5.6 കിലോമീറ്റര്‍ ദൂരത്തിനിടയിലെ അഞ്ച് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് പരിശോധന. ഈ ദൂരത്തിനിടയിലുള്ള തൂണുകളുടെ നിര്‍മാണം, ഗര്‍ഡറുകള്‍, ഇരുമ്ബുപാലങ്ങള്‍ തുടങ്ങിയവയെല്ലാം സംഘം പരിശോധിക്കുന്നുണ്ട്. ഇവയുടെ ഡിസൈനും വിലയിരുത്തും. ഇലക്‌ട്രിക് വിഭാഗത്തിലെ ലിഫ്റ്റ്, എസ്‌കലേറ്റര്‍, അഗ്‌നിശമനാ സംവിധാനങ്ങള്‍, എമര്‍ജന്‍സി ട്രിപ്പിങ് സ്വിച്ച്‌, എമര്‍ജന്‍സി ടെലഫോണ്‍ സംവിധാനങ്ങള്‍ എന്നിവയും പരിശോധനയില്‍ ഉള്‍പ്പെടും. സുരക്ഷ കമ്മീഷണറുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ ഓണ സമ്മാനമായി പുതിയ പാതയില്‍ സര്‍വീസ് തുടങ്ങാനാണ് കെ.എം.ആര്‍.എല്‍ തീരുമാനം.

മഹാരാജാസ് -തൈക്കൂടം പാതയുടെ ഉദ്ഘാടന യാത്രയും, വാട്ടര്‍ മെട്രോയുടേയും പേട്ട -എസ്‌എന്‍ ജംഗ്ഷന്‍ പാതയുടേയും നിര്‍മ്മാണോദ്ഘാടനവും ഒരേ ദിവസം നിര്‍വഹിക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *