കൊച്ചി ഉള്‍പ്പെടെ 10 നഗരങ്ങളിലേയ്ക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ‘ഗോഎയര്‍’


ഇന്ത്യയിലെ തന്നെ പ്രമുഖ എയര്‍ലൈന്‍സുകളില്‍ ഒന്നായ ഗോഎയര്‍ കൊച്ചി ഉള്‍പ്പെടെ 10 നഗരങ്ങളിലേയ്ക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു.


നവംബര്‍ 23 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സര്‍വീസുകളില്‍ ശരാശരി 240 ഫ്‌ളൈറ്റുകള്‍ ഒരു ദിവസം ഉണ്ടാകുന്നതാണ്.


കൊച്ചി, അഹമ്മദാബാദ്, ബെംഗളുരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, നാഗ്പൂര്‍, പട്‌ന എന്നിവിടങ്ങളിലായിരിക്കും പുതിയ സര്‍വീസുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
2017 നവംബര്‍ 23ന് ആരംഭിക്കുന്ന സര്‍വീസുകള്‍ 2018 ഒക്ടോബര്‍ 28ന് അവസാനിക്കും.



Sharing is Caring