കൊച്ചിയില്‍150 നൈട്രോസ്പാം ടാബ്ലറ്റുകള്‍ പിടിച്ചെടുത്തു


കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആലുവ എക്സൈസ് സെപഷ്യല്‍ സ്‌ക്വാഡ് തായിക്കട്ടുകര ഭാഗത്ത് നടത്തിയ റെയ്ഡില്‍ 150 നൈട്രോസ്പാം ടാബ്ലറ്റുകളാണ് പിടിച്ചെടുത്തത്.


പറവൂര്‍ വെടിമറ സ്വദേശി അസീബ് എന്നയാളില്‍ നിന്നാണ് ടാബ്ലറ്റുകള്‍ പിടിച്ചെടുത്തത്. മയക്ക് മരുന്ന് ഉപഭോക്താക്കള്‍ക്കിടയില്‍ സൈക്കോ ടാബ് എന്ന അപരനാമത്തിലാണ് നൈട്രോ സ്പാം ടാബ്ലറ്റ്സ് അറിയപ്പെടുന്നത്.കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ അടക്കം ഇവ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.




Sharing is Caring