കൊണ്ടോട്ടി:കൊണ്ടോട്ടി ഇ എം ഇ എ കോളേജിന്റെ താരം സുഹൈല്‍ കൊണ്ടോട്ടി ഇനി കേരള ബ്ലാസ്റ്റേഴ്സില്‍. ഈ മാസം നടക്കുന്ന സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗില്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ് ടീമിലേക്കാണ് സുഹൈലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. 2017 ആള്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്ബ്യന്‍ഷിപ്പില്‍ ചാമ്ബ്യന്മാരായ കാലികറ്റ് യൂണിവേഴ്സിറ്റിയ്ക്ക് വേണ്ടി ബൂട്ടു കെട്ടിയ താരമാണ് സുഹൈല്‍. കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയാണ് സുഹൈല്‍.
ഗോകുലം എഫ് സിക്കു വേണ്ടിയും ഈ യുവതാരം കളിച്ചിട്ടുണ്ട്. സംസ്ഥാന അണ്ടര്‍ 21 ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലാ ടീമിലും സുഹൈല്‍ ഉണ്ടായിരുന്നു. മുമ്ബ് സുബ്രതോ മുഖര്‍ജി ഇന്റര്‍നാഷണല്‍ സ്കൂള്‍ ചാമ്ബ്യന്‍ഷിപ്പില്‍ സാന്റോ അന്റോണിയോ ബ്രസീല്‍ സ്കൂള്‍ ടീമിനെ നേരിട്ട മലപ്പുറം എം എസ് പി യുടെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. മുന്‍ ഫുട്ബോള്‍ താരം കോടങ്ങാട് സ്വദേശി ശംസുദിന്റെന്റെയും സുഹറാബി എന്നിവരുടെ മകനാണ്.














