കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം


കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം. പാലാരിവട്ടം റിനൈ കൊളോസിയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നഗരത്തില്‍ വിളംബര ജാഥ നടന്നു.
ഇന്ന് രാവിലെ വ്യവസായ മന്ത്രി പി. രാജീവ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയും ഹൈബി ഈഡന്‍ എം.പി വിശിഷ്ടാതിഥിയുമാകും.


മേയര്‍ എം. അനില്‍കുമാര്‍, ടി.ജെ. വിനോദ് എം.എല്‍.എ, ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 5.30 ന് സാംസ്‌കാരിക സായാഹ്നം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എം.പി മുഖ്യാതിഥിയാകും.


സംവിധായകന്‍ വിനയന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പ്രഫ. എം.കെ. സാനു, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. രാജന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് രാജേഷ് ചേര്‍ത്തലയുടെ സംഗീത പരിപാടി നടക്കും.19 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബെന്നി ബഹനാന്‍ എം.പി, ഉമ തോമസ് എം.എല്‍.എ, പ്രഫ. കെ.വി. തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിന് സമാപന സമ്മേളനം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.



Sharing is Caring