കേരളത്തിലെ യു ഡി എഫ് തരംഗത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ, മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ, ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേയെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളം ജയിച്ചുവെന്നും ഇനി യു ഡി എഫ് നയിക്കുമെന്നും വി ഡി സതീശൻ. തൂക്കി ടീം യു ഡി എഫ് എന്ന കാർഡ് പങ്കുവച്ചാണ് പോസ്റ്റ്.
വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്

മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ;ടീം യു.ഡി.എഫ്.കേരളം ജയിച്ചു. ഇനി യു.ഡി.എഫ് നയിക്കും













