കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനം; കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടിയെടുക്കാത്തത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും; മുന്നറിയിപ്പുമായി യുഎന്‍

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടിയെടുക്കാത്തത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് യുഎന്നിന്റെ മുന്നറിയിപ്പ്. കേരളത്തിലെ പ്രളയമടക്കം ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.

കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് യുഎന്‍ ചൂണ്ടിക്കാട്ടി. പ്രകൃതിയിന്‍മേലുള്ള കടന്നുകയറ്റത്തിന്റെ അനന്തര ഫലമാണിതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. നേതാക്കളും ജനങ്ങളും ജനനന്മ ലക്ഷ്യമാക്കി ഇടപെടണമെന്ന് അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കാലാവസ്ഥാവ്യതിയാനം വളരെ വേഗത്തിലാണ് ലോകത്തെ ഗ്രസിക്കുന്നതെന്നും യുഎന്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *