കേരളത്തിനുള്ള വന്ദേഭാരത് ട്രെയിന്‍ ദക്ഷിണ റെയില്‍വെക്ക് കൈമാറി


കേരളത്തിനുള്ള വന്ദേഭാരത് ട്രെയിന്‍ ദക്ഷിണ റെയില്‍വെക്ക് കൈമാറി. ചെന്നൈയില്‍ നിന്ന് ട്രെയിന്‍ കേരളത്തിലേക്ക് പുറപ്പെട്ടു. പാലക്കാട് ഷൊര്‍ണൂര്‍ വഴി ട്രെയിന്‍ തിരുവനന്തപുരത്തെത്തിക്കും.


ഫാക്ടറിയില്‍ നിര്‍മിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45-ന് പുറപ്പെട്ട് വൈകീട്ട് 3.30-ന് കോഴിക്കോട്ട് എത്തും.


ചെന്നൈയില്‍നിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് പ്രത്യേക തീവണ്ടിയില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിങ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ആര്‍.എന്‍. സിങ് ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകള്‍ നടത്തും.

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാന്‍ കഴിയുന്നതാണ് വന്ദേഭാരത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തില്‍ പോകാനാവില്ലെന്നാണ് വിലയിരുത്തല്‍.



Sharing is Caring