കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൈലറ്റ് ആകാന്‍ ആള്‍മാറാട്ടം;പൈലറ്റ് രാജി വെച്ചു


ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പൈലറ്റ് ആകാന്‍ ആള്‍മാറാട്ടം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന എയര്‍ഫോഴ്സ് റിട്ട. വിങ് കമാന്‍ഡര്‍ ജെ.എസ്. സാങ്‍വാന്‍ ബിഎസ്‌എഫിന്റെ എയര്‍ വിങ്ങില്‍ നിന്നു രാജിവെച്ചു.രാജി സന്നദ്ധത പ്രകടിപ്പിച്ച്‌ 2 തവണ സാങ്‍വാന്‍ കത്ത് നല്‍കിയിരുന്നുവെങ്കിലും രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല.


വിഐപികളുടെ യാത്രയ്ക്കായി ബിഎസ്‌എഫ് വ്യോമ വിഭാഗത്തിനു വിമാനം നല്‍കുന്ന എല്‍ ആന്‍ഡ് ടി കമ്ബനിക്ക് സാങ്‌വാനെ അമിത് ഷായുടെ പൈലറ്റ് ആക്കാന്‍ നിര്‍ദേശിച്ച്‌ 2 മാസം മുന്‍പ് ഇ മെയിലുകള്‍ ലഭിച്ചിരുന്നു.ഷായുടെ വിമാനം ചെന്നൈയില്‍ നിന്നു ഡല്‍ഹിയിലേക്കു പറത്താന്‍ സാങ്‌വാനെ അനുവദിക്കുന്നതിനു തൊട്ടുമുന്‍പാണ് ബിഎസ്‌എഫിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഇ മെയില്‍ ഉപയോഗിച്ചുള്ള ആള്‍മാറാട്ടം വെളിച്ചത്തായത്.കാര്‍ഗില്‍ യുദ്ധവീരനായ സാങ്‍വാന്‍ ഈ സംഭവത്തില്‍ അന്വേഷണം നേരിടുകയാണ്.




Sharing is Caring