കണ്ണൂര്‍: കെ.എം. ഷാജി എംഎല്‍എയെ അയോഗ്യനാക്കി ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. സിപിഎം മതനിരപേക്ഷത ഉയര്‍ത്തിപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍ അത് തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയത പ്രചരിപ്പിക്കാനാണ് ഷാജി ശ്രമിച്ചത്. മുസ്ലീം ലീഗില്‍ എല്ലാവരും വര്‍ഗീയ നേതാക്കള്‍ ആണെന്ന് താന്‍ പറയില്ല. എന്നാല്‍ മതതീവ്രവാദം പ്രചരിപ്പിക്കുന്ന ഒറ്റപ്പെട്ട ചില നേതാക്കള്‍ മുസ്ലീം ലീഗിലുണ്ടെന്നെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നേതാവ് ഗുജറാത്ത് ഭരിച്ചതുകൊണ്ടാണ് അവിടെ പുരോഗതിയുണ്ടായതെന്ന് പ്രഖ്യാപിച്ച ആളാണ് ഷാജിയെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.














