കെ സുധാകരനെ പോക്‌സോ കേസില്‍ പ്രതിചേര്‍ക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്


വഞ്ചനാകുറ്റത്തിന് പിന്നാലേ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ പോക്‌സോ കേസില്‍ പ്രതിചേര്‍ക്കാന്‍ ക്രൈബ്രാഞ്ച് ഒരുങ്ങുന്നു. തന്നെ മോന്‍സണ്‍ മാവുങ്കല്‍ പീഡിപ്പിച്ച സമയത്ത് കെ സുധാകരനും അവിടെയുണ്ടായിരുന്നുവെന്നും വിവരമറിഞ്ഞിട്ടും സഹായിച്ചില്ലന്നുമുള്ള മൊഴി പെണ്‍കുട്ടി അന്വേഷണ സംഘത്തിന് നല്‍കിയിരുന്നുവെന്നാണ് സി പി എം മുഖപത്രമായ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെയാണ് കെ സുധാകരനെ പോക്‌സോ കേസിലും പ്രതി ചേര്‍ക്കാനുള്ള നീക്കവുമായി ക്രൈം ബ്രാഞ്ച് മുന്നോട്ടു പോകുന്നത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി അറിഞ്ഞിട്ടും അത് നിയമസംവിധാനത്തെ അറിയിച്ചില്ലന്നത് കുറ്റകരമാണ്. അത് കൊണ്ട് കെ സുധാകരനെ വേണമെങ്കില്‍ കേസില്‍ പ്രതിയായി ചേര്‍ക്കാമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ കേസില്‍ മോന്‍സന്‍ മാവുങ്കലിന് മൂന്ന് ജീവപര്യന്തമാണ് കോടതി വിധിച്ചിട്ടുള്ളത്.




Sharing is Caring