കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം; സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും


കൊച്ചി: തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
മണ്ഡലത്തില്‍ ശബരിമല അയ്യപ്പന്‍റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യര്‍ത്ഥിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് കോടതിയെ സമീപിച്ചത്.ചുവരെഴുത്തിലും സ്ലിപ്പിലും അയ്യപ്പന്റെ ചിത്രവും പേരും ഉപയോഗിച്ചെന്നും ഇത് ചട്ടലംഘനമാണെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച്‌ തെരഞ്ഞെടുപ്പ് സ്ലിപ്പ് മണ്ഡലത്തില്‍ വിതരണം ചെയ്തു എന്ന് ഹര്‍ജിയില്‍ പറയുന്നു.




Sharing is Caring