കെ.എം.ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍


തിരുവനന്തപുരം: കെ.എം.ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി വിധിയെ തുടര്‍ന്നുള്ള പ്രായോഗിക പ്രശ്‌നമാണ് പറഞ്ഞത്. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളത്. രേഖാമൂലം നിര്‍ദേശമില്ലാതെ ഷാജിയെ പങ്കെടുപ്പിക്കാന്‍ പറ്റില്ല. കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കണം.നിലവില്‍ കെ.എം.ഷാജി നിയമസഭാംഗമല്ല. വിവാദത്തിന് പ്രസക്തിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.


പി.സി.ജോര്‍ജിനെതിരായ പരാതികള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. പി.സി.ജോര്‍ജിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റി പരിശോധിക്കുന്നുവെന്നും പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.




Sharing is Caring