കെജ്രിവാളിന് ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് ഇ ഡി നല്‍കിയ അപ്പീലില്‍ ഡല്‍ഹി ഹൈകോടതി ഇന്ന് വിധി പറഞ്ഞേക്കും


മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് ഇ ഡി നല്‍കിയ അപ്പീലില്‍ ഡല്‍ഹി ഹൈകോടതി ഇന്ന് വിധി പറഞ്ഞേക്കും.
വിചാരണക്കോടതിയായ ഡല്‍ഹി റോസ്‌അവന്യൂ കോടതിയുടെ ഉത്തരവിന് എതിരെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്.


ഹരജി പരിഗണിക്കുന്നത് വരെ വിചാരണ കോടതി അനുവദിച്ച ജാമ്യം സ്‌റ്റേ ചെയ്യുന്നതായി വെള്ളിയാഴ്ച ഹൈക്കോടതി പറഞ്ഞിരുന്നു. ഹൈക്കോടതി ജസ്റ്റിസുമാരായ സുധീര്‍ കുമാര്‍ ജെയ്ന്‍ ,രവീന്ദ്രര്‍ ദുഡേജ എന്നിവരാണ് താല്‍ക്കാലികമായി ജാമ്യം സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവിട്ടത്.


അതേസമയം ജാമ്യം താല്‍ക്കാലികമായി തടഞ്ഞ ഡല്‍ഹി ഹൈക്കോടതി നടപടിക്കെതിരെ കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ന് തന്നെ ഹര്‍ജി കേള്‍ക്കണമെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകര്‍ അവധിക്കാല ബെഞ്ചിന് മുന്‍പാകെ മെന്‍ഷന്‍ ചെയ്യും



Sharing is Caring