കെജരിവാളിന്റെ കോവിഡ് പരിശോധനാ ഫലം പുറത്ത്


കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ക്വാറന്റീനില്‍ പ്രവേശിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കോവിഡ് ഇല്ല. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് കോവിഡില്ലെന്ന് സ്ഥിരീകരിച്ചത്. പരിശോധന ഫലം നെഗറ്റീവാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഞായറാഴ്ച രാവിലെ ഓണ്‍ലൈന്‍ വഴി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിക്ക് ഉച്ചമുതല്‍ നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടുകയായിരുന്നു. പിന്നാലെ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോവുകയും ചെയ്തിരുന്നു. ഔദ്യോഗിക പരിപാടികള്‍ മുഴുവന്‍ കെജ്രിവാള്‍ റദ്ദാക്കുകയും ചെയ്തു.


കോവിഡ് രോഗ ബാധയെ തുടര്‍ന്ന് സാഹചര്യങ്ങള്‍ അതീവ ഗുരുതരമായി തുടരുന്ന രാജ്യ തലസ്ഥാനത്ത് 2 മാസമായി വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഔദ്യോഗിക യോഗങ്ങള്‍ നടത്തിയിരുന്നത്.



Sharing is Caring