തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്ഷന് എത്രയും പെട്ടെന്ന് കൊടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പെന്ഷന് അര്‍ഹതയുള്ളവരുടെയും പ്രാഥമിക ബാങ്കുകളുടെയും വിവരശേഖരണം തുടങ്ങിയിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കകം ഇത് പൂര്‍ത്തിയാകുമെന്നും മന്ത്രി വിശദമാക്കി. വിവരശേഖരണം കഴിഞ്ഞാലുടന്‍ പെന്ഷന് നല്‍കാനാകുമെന്നും സര്‍ക്കാര്‍ താല്പര്യപ്പെടുന്ന പക്ഷം കെഎസ്ആര്‍ടിസിക്ക് എത്ര കാലം വേണമെങ്കിലും വായ്പ നല്കാന് സഹകരണ വകുപ്പ് തയ്യാറാണെന്നും മന്ത്രി വിശദമാക്കി. കെഎസ്ആര്‍ടിസിക്ക് വായ്പ നല്കുന്നതില് ആശങ്കയില്ലെന്നും പലിശ കൃത്യമായി നല്കുന്ന കെഎസ്ആര്‍ടിസി നല്ല ക്ലൈന്റാണെന്നും കടകംപള്ളി വിശദമാക്കി.













