ഒരിടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാര്‍ നന്നേ കുറവ്. ചിലയിടങ്ങളില്‍ വിരലില്‍ എണ്ണാവുന്ന യാത്രക്കാരുമായാണ് ബസുകള്‍ ഓടിയത്. ഡ്രൈവറും കണ്ടക്ടറുമായി മാത്രം ലക്ഷ്യസ്ഥാനത്ത് എത്തിയ ബസുകളും കുറവല്ല.
1,800 ഓളം ബസുകളാണ് കെഎസ്ആര്‍ടിസി ഇന്ന് നിരത്തിലിറക്കിയത്. പുതുക്കിയ ടിക്കറ്റ് നിരക്ക് അടിസ്ഥാനമാക്കിയായിരുന്നു സര്‍വീസ്. വിവിധ ഡിപ്പോകളില്‍ നിന്നും ജില്ലയ്ക്കുള്ളില്‍ മാത്രമാണ് ബസ് ഓടുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണു യാത്രാക്രമീകരണങ്ങള്‍ നടപ്പിലാക്കിയിരുന്നതെങ്കിലും യാത്രക്കാര്‍ പൊതുഗതാഗത സര്‍വീസുകള്‍ ഉപയോഗിക്കാന്‍ മടികാണിക്കുന്നുണ്ട്. സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതിയാളുകളെ കയറ്റാനാണ് സര്‍ക്കാരിന്റെ അനുമതിയുള്ളത്.
ആദ്യദിനത്തെ യാത്രക്കാരുടെ എണ്ണം പരിഗണിച്ചാകും വെള്ളിയാഴ്ചത്തെ സര്‍വീസുകള്‍ ക്രമീകരിക്കുക. നഷ്ടംകൊണ്ട് വീര്‍പ്പുമുട്ടുന്ന കെഎസ്ആര്‍ടിസിക്ക് വന്‍ ബാധ്യതയാവും കോവിഡ് കാലത്തെ സര്‍വീസുകള്‍ വരുത്തിവയ്ക്കുക എന്നതാണ് ആദ്യദിനം സൂചിപ്പിക്കുന്നത്.













