കൃഷ്ണ സാഗര്‍ തടാകത്തില്‍ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു


the-body-of-the-second-missing-student-was-found-in-the-meenachi-river

ബോട്ടാട്: ഗുജറാത്തിലെ കൃഷ്ണ സാഗര്‍ തടാകത്തില്‍ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. ശനിയാഴ്ചയാണ് സംഭവം. ഗുജറാത്തിലെ കൃഷ്ണസാഗര്‍ തടാകത്തിലാണ് അപകടം. ശനിയാഴ്ച തടാകത്തില്‍ നീന്തുകയായിരുന്നു രണ്ട് കുട്ടികള്‍ പെട്ടന്ന് മുങ്ങിപ്പോവുകയായിരുന്നു.ഇവരോടൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ഇവരെ രക്ഷിക്കാനായി തടാകത്തിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ ഇവരും മുങ്ങിപ്പോവുകയായിരുന്നു.


ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം. മരിച്ചവര്‍ എല്ലാവരും പ്രായപൂര്‍ത്തിയാവാത്തവരാണ്.സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചപ്പോഴേയ്ക്കും അഞ്ച് പേരും തടാകത്തിലേക്ക് മുങ്ങിപ്പോയിരുന്നു. മരിച്ചവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 16 മുതല്‍ 17 വരെ പ്രായമുള്ളവരാണ് അപകടത്തില്‍പ്പെട്ടവരെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ബോട്ടാട് എസ് പി കിഷോര്‍ ബലോലിയ വിശദമാക്കി.




Sharing is Caring