കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മു​പ്പ​തോ​ളം പേ​ർ കി​ണ​റ്റി​ൽ വീ​ണു; മൂ​ന്ന് പേ​ർ മ​രി​ച്ചു


വി​ദി​ഷ: മ​ധ്യ​പ്ര​ദേ​ശി​ലെ വി​ദി​ഷ​യി​ൽ കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മു​പ്പ​തോ​ളം പേ​ർ കി​ണ​റ്റി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ കി​ണ​റി​ന്‍റെ മു​ക​ൾ​ത്ത​ട്ട് ഇ​ടി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.


ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ഭാ​രം താ​ങ്ങാ​നാ​വാ​തെ മു​ക​ൾ​ത്ത​ട്ട് ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. വി​ദി​ഷ​യി​ലെ ഗ​ഞ്ച് ബ​സോ​ദ​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

online news portal



Sharing is Caring