ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് ചെന്നൈയില്‍ രണ്ട് പേര്‍ക്ക് മര്‍ദനം. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ഇവര്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇവരെ മര്‍ദിച്ചത്.സംഭവത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ചെന്നൈ മെട്രോ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് മര്‍ദനമേറ്റതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലും ഇതിനു സമാനമായ സംഭവം അരങ്ങേറിയിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ ധുലെയില്‍ അഞ്ച് പേരെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.














