കുണ്ടറ ആലീസ് വധം: പ്രതിയ്ക്ക് വധശിക്ഷ


കൊല്ലം: കുണ്ടറ ആലീസ് വധക്കേസിലെ പ്രതിയായ ഗിരീഷ് കുമാറിന് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. 2013ലാണ് സംഭവം നടന്നത്. കുണ്ടറ മുളവന കോട്ടപ്പുറം എം.വി സദനില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസാണ് കൊല്ലപ്പെട്ടത്. വര്‍ഗീസ് വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്, ഈ വിവരം മനസ്സിലാക്കിയ പ്രതി ആലീസ് ഒറ്റയ്ക്ക താമസിച്ചിരുന്ന വീട്ടില്‍ കയറി കവര്‍ച്ച നടത്തുകയും തുടര്‍ന്ന ആലീസിനെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. മറ്റൊരു കേസില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ സഹതടവുകാരില്‍ നിന്നാണ് ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിനെ പറ്റിയുള്ള വിവരങ്ങള്‍ ഗിരീഷിന് ലഭിക്കുന്നത്.




Sharing is Caring