കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്; 20 പേര്‍ നിരീക്ഷണത്തില്‍


തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്. ഇവര്‍ തൈക്കാട് കേന്ദ്രത്തിലാണ് പരീക്ഷ എഴുതിയത്. ഒരാള്‍ പൊഴിയൂര്‍ സ്വദേശിയും മറ്റെ ആള്‍ കരകുളം സ്വദേശിയും ആണ്. ജൂലൈ 16നാണ് പരീക്ഷ നടന്നത്.


പൊഴിയൂര്‍ സ്വദേശിക്ക് നേരത്തെ രോഗലക്ഷണം ഉണ്ടായിരുന്നതിനാല്‍ പരീക്ഷ എഴുതിയത് പ്രത്യേക മുറിയിലാണ്. അതുകൊണ്ട് തന്നെ സമ്ബര്‍ക്കം ഉണ്ടായിട്ടില്ല. എന്നാല്‍ കരകുളം സ്വദേശിയായ ആള്‍ക്കൊപ്പം പരീക്ഷ എഴുതിയ 20 പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.


സാമൂഹ്യ അകലം പാലിക്കാതെ പട്ടം സ്‌കൂളില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും തിക്കും തിരക്കുമുണ്ടാക്കിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കി പരീക്ഷ നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.



Sharing is Caring