കാവേരി ജലതര്‍ക്കം: സുപ്രീം കോടതി വിധി ഇന്ന്


ന്യൂഡല്‍ഹി: കാവേരി നദീജലതര്‍ക്ക കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. രണ്ടായിരത്തി ഏഴിലെ കാവേരി ട്രൈബ്യൂണലിന്‍റെ വിധി ചോദ്യം ചെയ്ത് തമിഴ്നാട്, കര്‍ണാടക, കേരള സര്‍ക്കാരുകള്‍ നല്‍കിയ അപ്പീലിന്മേലാണ് വിധി വരുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്. ഇരുപത് വര്‍ഷമായി തുടരുന്ന നദീ ജല തര്‍ക്കത്തിലാണ് ഇന്ന് വിധി വരുന്നത്. ഈ പശ്ചാത്തലത്തില്‍ കര്‍ണാടക തമിഴ്നാട് അതിര്‍ത്തിയിലും സംഭരണികളിലും സുരക്ഷ ശക്തമാക്കി….




Sharing is Caring