കാരാട്ട് ഫൈസൽ ഇത്തവണ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി; കൊടുവളളി നഗരസഭയിൽ നിന്ന് മത്സരിക്കും


കോഴിക്കോട്: വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി. കൊടുവളളി നഗരസഭയില്‍ ഫൈസലിനെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കൊടുവളളി നഗരസഭയിലെ 24-ാം വാര്‍ഡില്‍ നിന്നാണ് ഫൈസല്‍ ജനവിധി തേടുക. കഴിഞ്ഞ തവണ കൊടുവളളി ചുണ്ടപ്പുറം വാര്‍ഡില്‍ നിന്നായിരുന്നു ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്.


2020-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെടുത്തിരുന്നെങ്കിലും സിപിഐഎം സംസ്ഥാന നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റുകയായിരുന്നു. പിന്നീട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഫൈസല്‍ മത്സരിച്ചു. ഫൈസലിനെതിരെ എല്‍ഡിഎഫ് ഒ പി റഷീദ് എന്ന ഐഎന്‍എല്‍ പ്രതിനിധിയെ നിര്‍ത്തി. എന്നാല്‍ ഒരുവോട്ട് പോലും നേടാനാകാതെ റഷീദ് കാരാട്ട് ഫൈസലിനോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു.




Sharing is Caring