കാരറ്റ് ബജ്ജി തയ്യാറാക്കാം


കാരറ്റ് – 2എണ്ണം
2.കടലമാവ്- ഒന്നേകാല്‍ കപ്പ്
3. മഞ്ഞള്‍പ്പൊടി- കാല്‍ടീസ്പൂണ്‍
4.മുളക്‌പൊടി- 1 ടീസ്പൂണ്‍
5.കുരുമുളക്- അരടീസ്പൂണ്‍
6.കായം-ഒരു നുള്ള
7.ഉപ്പ്- ആവശ്യത്തിന്
8.എണ്ണ- ആവശ്യത്തിന്


തയാറാക്കുന്ന വിധം


കാരറ്റ് തൊലി കളഞ്ഞ് നീളത്തില്‍ കനം കുറച്ച്‌ അരിഞ്ഞെടുക്കുക. നോണ്‍സ്റ്റിക് പാനിലേക്ക് കാരറ്റ് ചേര്‍ത്ത് എണ്ണ ചേര്‍ക്കാതെ ആവശ്യത്തിന് ഉപ്പ് വിതറി ഇരുവശങ്ങളും ചൂടാക്കുക. 2 മുതല്‍ 7വരെയുള്ള ചേരുവകളില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക. ഇതിലേക്ക് കാരറ്റ് മുക്കി എണ്ണയില്‍ വറുത്തെടുക്കുക.



Sharing is Caring