കശ്മിരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിവെച്ചു കൊന്നു


ശ്രീനഗര്‍: ജമ്മു കശ്മിരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ തീവ്രവാദ വിരുദ്ധസേനയിലെ ജവാനെ വെടിവെച്ചുകൊന്നു. പുല്‍വാമയിലെ ഗുസൂവില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനായ പൂഞ്ച് സ്വേദേശി ഔറംഗസീബിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഷോപിയാനില്‍ പോസ്റ്റ് ചെയ്തിരുന്ന ഇദ്ദേഹം അവധിക്ക് നാട്ടില്‍ പോയതായിരുന്നു.


സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഔറംഗസീബിനെ ഇന്നലെ രാവിലെ 9 മണിക്കാണ് പുല്‍വാമയില്‍വച്ച് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തെ കണ്ടെത്താന്‍ പൊലിസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.റമദാന്‍ പ്രമാണിച്ച് സൈന്യം ഭീകര വിരുദ്ധ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.കഴിഞ്ഞ വര്‍ഷം സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ സൈനികനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു.




Sharing is Caring