കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ നാലുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു

മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ നാലുപേരുടെമൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 28 ആയി.പ്രദേശത്ത്​ നിന്ന്​ ഇനിയും മുപ്പതോളം പേരെ കണ്ടെത്താനുണ്ട്​.
കവളപ്പാറയില്‍ ബുധനാഴ്ച രാവിലെ മുതല്‍ കനത്ത മഴയാണ്​. പ്രതികൂല കാലവസ്ഥയെ മൂലം ​തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു​. മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

കവളപ്പാറയില്‍ മഴതുടര്‍ന്നാല്‍ വീണ്ടും മണ്ണിടിച്ചിന്​ സാധ്യതയുണ്ടെന്നും സൂചനയുണ്ട്​.ചൊവ്വാഴ്​ച ഒമ്ബതു മൃതദേഹങ്ങളാണ്​ഇവിടെ നിന്നും കണ്ടെത്തിയത്​​. കണ്ടെത്തിയ മൃതദേഹങ്ങളില്‍ ചിലത്​ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്​.കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും അഗ്​നിരക്ഷ സേനാംഗങ്ങളും സൈന്യവും വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകരും ദുരന്ത ഭൂമിയില്‍ തിരച്ചിലിന് നേതൃത്വം നല്‍കുന്നത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *