കളക്ടറേറ്റ് വളപ്പിലെ സ്‌ഫോടനം: എന്‍ഐഎ സംഘം ഇന്നെത്തും


മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ പൊട്ടിത്തെറിയുണ്ടായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ സംഘം ഇന്നെത്തും. കൊച്ചയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് അന്വേഷണത്തിന് എത്തുന്നത്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച പെന്‍ഡ്രൈവ് വിശദ പരിശോധനക്ക് വിധേയമാക്കും. സ്‌ഫോടനത്തെ തുടര്‍ന്ന് കളക്ടറേറ്റ് വളപ്പില്‍ സുരക്ഷ ശക്തമാക്കി.
സമാനരീതിയില്‍ കൊല്ലം കളക്ടറേറ്റിലും മൈസൂരിലും സ്‌ഫോടനം നടന്നതിനാല്‍ അവിടങ്ങളില്‍ നിന്നുള്ള പോലീസ് സംഘവും അന്വേഷണത്തിനെത്തും.
അതേസമയം സ്‌ഫോടനത്തില്‍ സംസ്ഥാന പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മലപ്പുറം ഡിവൈഎസ്പി. ടി എം പ്രദീപിന്റെ നേതൃത്വത്തിലുളള സംഘത്തിനാണ് സ്‌ഫോടന കേസിന്റെ അന്വേഷണ ചുമതല. സംസ്ഥാന രഹസ്വാന്വേഷണ വിഭാഗത്തിന്റെ പ്രത്യക സംഘവും ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം ആരംഭിച്ചു.




Sharing is Caring