കര്‍ഷക സമരം; ആവശ്യങ്ങള്‍ ആറ് മാസത്തിനുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിലേക്കെന്ന്‌ സീതാറാം യെച്ചൂരി


മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കിയില്ലെങ്കില്‍ പിന്നെയുണ്ടാകുന്നത് വന്‍ ജനകീയ പ്രക്ഷോഭമായിരിക്കുമെന്ന് സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.


ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ എഴുതി ഉറപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ കൈയിലുള്ളത് ആറ് മാസത്തെ സമയമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഈ സമയപരിധിക്കുള്ളില്‍ അവര്‍ നടപ്പിലാക്കിയില്ലെങ്കില്‍ പിന്നീട് നടക്കുന്നത് വന്‍ ജനകീയ പ്രക്ഷോഭമായിരിക്കും. ഈ സമരത്തില്‍ പങ്കെടുക്കുന്നത് കര്‍ഷകര്‍ മാത്രമായിരിക്കില്ലെന്നും യെച്ചൂരി പറഞ്ഞു.


മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നാല്പതിനായിരത്തിലെറെ കര്‍ഷകര്‍ പങ്കെടുത്തിരുന്നു. നാസിക്കില്‍ നിന്നും മുംബൈ വരെ 180 കിമീ നടന്നാണ് കര്‍ഷകര്‍ എത്തിയത്. വായ്പ, വൈദ്യുതി കുടിശ്ശിഖകള്‍ എഴുതിതള്ളുക എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമസഭ ബഹിഷ്കരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിരുപാധികം അംഗീകരിച്ചു.



Sharing is Caring