കര്‍ഷകര്‍ പ്രതീക്ഷയില്‍ ; തന്റെ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ച്‌ എച്ച്‌ ഡി കുമാരസ്വാമി


ബെംഗളൂരു: ജനതാദള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ അധികാരത്തിലേറിയ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി തന്റെ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചു. തനിക്ക് ഇതൊരു പുതിയ അനുഭവമാണ്, ഈ മിച്ച ബഡ്ജറ്റ് താനൊരു വെല്ലുവിളിയായി ഏറ്റെടുത്തിരുന്നതാണെന്നും ധനകാര്യമന്ത്രി കൂടിയായ കുമാരസ്വാമി പറഞ്ഞു.


തിരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുകയാണെങ്കില്‍ കാര്‍ഷിക വായ്പ കടങ്ങള്‍ എഴുതിതള്ളുമെന്ന് കുമാരസ്വാമി കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഇത് മന്ത്രി പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. അതേസമയം, കര്‍ഷിക വായ്പാ കടം എഴുതിതള്ളുകയാണെങ്കില്‍ സംസ്ഥാനത്ത് വരാന്‍ പോകുന്ന പ്രത്യാഘാതത്തെ കുറിച്ച്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാമ്ബത്തിക വിദഗ്ധരും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.


അധികാരത്തിലേറി 24 മണിക്കൂറിനുള്ളിലാണ് കടങ്ങള്‍ എഴുതി തള്ളുമെന്നാണ്‌ മന്ത്രി വാക്ക് നല്‍കിയതെന്നും പ്രത്യേകം എടുത്തു പറയേണ്ടതാണ്.



Sharing is Caring