കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്; മോദി ഇന്ന് കര്‍ണ്ണാടകയില്‍, പോരാട്ടം മുറുകി


ബെംഗളൂരു; കന്നഡഗോദയില്‍ പോരാട്ടം മുറുകുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആക്കം കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്ത് എത്തും.ചാമരാജ് നഗറിലെ സാന്തെമാരനഹള്ളിയില്‍ രാവിലെ 11നു മോദി പൊതുറാലിയെ അഭിസംബോധന ചെയ്യും. ബെംഗളൂരു നഗരത്തില്‍ രണ്ടു റാലികള്‍ മോദി നടത്തും. നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് മോദി കര്‍ണാടകയില്‍ എത്തുന്നത്.


സാന്തെമാരനഹള്ളിയിലെ യോഗത്തിനു ശേഷം ഉഡുപ്പിയിലേക്കു പോകുന്ന മോദി പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ഥയെ സന്ദര്‍ശിക്കും.തുടര്‍ന്ന് ഉച്ചയ്ക്ക് മൂന്നിന് ഉഡുപ്പി എജിഎം കോളേജ് ഗ്രൗണ്ടില്‍ പ്രസംഗിക്കുന്നതായിരിക്കും.വൈകിട്ട് ആറിനു ബെളഗാവിയിലെ ചിക്കോഡിയില്‍ പൊതുസമ്മേളനം. മൂന്നിനു രാവിലെ 11ന് കല്‍ബുറഗി, ഉച്ചയ്ക്ക് മൂന്നിനു രാവിലെ 11ന് കല്‍ബുറഗി, ഉച്ചയ്ക്ക് മൂന്നിനു ബെള്ളാരി, വൈകിട്ട് ആറിന് ബെംഗളൂരു എന്നിവിടങ്ങളില്‍ പ്രസംഗിക്കും.


അഞ്ചിനു രാവിലെ 11ന് തുമക്കൂരു, ഉച്ചയ്ക്ക് മൂന്നിന് ശിവമൊഗ്ഗ, വൈകിട്ട് ആറിന് ഗദഗ് എന്നിടങ്ങളില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്യും.ഏഴിനു രാവിലെ 11ന് റായിച്ചൂര്‍, ഉച്ചയ്ക്കു മൂന്നിന് ചിത്രദുര്‍ഗ, വൈകിട്ട് ആറിന് കോലാര്‍ എന്നിവിടങ്ങളിലും എട്ടിന് രാവിലെ 11നു വിജയപുര, ഉച്ചയ്ക്കു മൂന്നിന് മംഗളൂരു, വൈകിട്ട് ആറിന് ബെംഗളൂരു എന്നിവിടങ്ങളിലും പ്രസംഗിക്കും



Sharing is Caring