കര്‍ണാടകയില്‍ ബിജെപിയുടേത് ചരിത്ര വിജയം: ര​മ​ണ്‍ സിം​ഗ്


റാ​യ്പൂ​ര്‍: ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി​യു​ടേ​ത് ച​രി​ത്ര വി​ജ​യ​മെ​ന്ന് ഛത്തീ​സ്ഗ​ഢ് മു​ഖ്യ​മ​ന്ത്രി ര​മ​ണ്‍ സിം​ഗ്. ബി​ജെ​പി​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​മ​ണ്‍ സിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​ര്‍ ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്നു.


ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി 133 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി ബി.​എ​സ്. യെ​ദ്യൂ​ര​പ്പ 9,857 വോ​ട്ടു​ക​ള്‍​ക്ക് ശി​ക്കാ​രി​പു​ര​യി​ലും വി​ജ​യി​ച്ചി​രു​ന്നു.




Sharing is Caring