കര്‍ണാടക ഷിരൂരില്‍ ദേശീയപാതയിലുണ്ടായ വന്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട മലയാളി ഡ്രൈവർ അർജുനെ രക്ഷപ്പെടുത്താൻ ഉദ്യോഗസ്ഥതലത്തില്‍ ഇടപെടല്‍ തുടങ്ങിയെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍.
കര്‍ണാടക ഗതാഗത മന്ത്രിയായും ആഭ്യന്തര മന്ത്രിയുമായും ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും രണ്ടു ദിവസമായിട്ടും വിവരങ്ങള്‍ വന്നിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും മന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂരില്‍ വന്‍ മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍പ്പെട്ട ലോറിയും ഡ്രൈവറും മണ്ണിനടിയിലെന്നാണ് സംശയം. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്ബോള്‍ മണ്ണിനടിയിലാണ് ലോറി കിടക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്.
അർജുന്‍റെ വീട്ടില്‍നിന്ന് ആദ്യം വിളിച്ചപ്പോള്‍ ഫോണ്‍ ബെല്ലടിച്ചെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. പിന്നീട് നമ്ബര്‍ സ്വിച്ച് ഓഫായെന്നും ഭാര്യ പറഞ്ഞു. രണ്ടു ഫോണുകളാണ് അര്‍ജുനുള്ളത്. ഇതില്‍ ആദ്യത്തെ ഫോണ്‍ നേരത്തെ തന്നെ സ്വിച്ച് ഓഫായിരുന്നു.
വ്യാഴാഴ്ച രണ്ടാമത്തെ ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. ഇതേ ഫോണില്‍ ഇന്ന് രാവിലെ വീണ്ടും വിളിച്ചപ്പോള്‍ ബെല്ലടിച്ചത് കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.













