കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവള്ളൂര്‍, മധുര, ശിവഗംഗ, കാഞ്ചീപുരം തുടങ്ങി വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

ഡിണ്ടിഗല്‍, തേനി, രാമനാഥപുരം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ വൈഗ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. 4,230 ഘനയടി ജലം പുറത്തേക്ക് ഒഴുക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ അത് തീവ്ര ന്യൂനമര്‍ദമായി തെക്കന്‍ സംസ്ഥാനത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി.













