കത്ത് വിവാദം : വ്യാജമെന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ


നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ പാര്‍ട്ടിക്ക് നല്‍കിയതായി പ്രചരിപ്പിക്കപ്പെട്ട കത്ത് വ്യാജം. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വ്യാജരേഖ ചമച്ചതിന് കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. എസ്.പി ഉടന്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കും.


വിവാദ കത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മേയര്‍ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലന്‍സ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിന് പിന്നാലെയാണ് വിജിലന്‍സും വിവാദ കത്തില്‍ അന്വേഷണം നടത്തുന്നത്. പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ശ്രീകുമാറില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു.




Sharing is Caring