കണ്ണൻ താമരക്കുളത്തിന്റെ ‘ഉടുമ്പ് ‘ ബോളിവുഡിലേക്ക്


സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ഉടുമ്ബ് ഹിന്ദിയിലേക്ക്. കണ്ണന്‍ താമരക്കുളം തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്ബനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കി. മോളിവുഡില്‍ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുന്‍പ് തന്നെ മറ്റ് ഇന്ത്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.


ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവരാണ് മലയാളത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്‌സ്റ്റനും,യാമി സോനയുമാണ് നായികമാര്‍.ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ്. ചിത്രത്തില്‍ മന്‍രാജ് ബൈജു, മുഹമ്മദ് ഫൈസല്‍, ജിബിന്‍ സാബ്, പോള്‍ താടിക്കാരന്‍, ശ്രേയ അയ്യര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.




Sharing is Caring