കടലില്‍ കുടുങ്ങിയ എട്ടു മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി; കനത്ത മഴയില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി


സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീരമേഖലയില്‍ ഇന്നു കനത്ത തിരമാലയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസും അറിയിച്ചു.


* മൂന്നു മീറ്റര്‍ മുതല്‍ 5 മീറ്റര്‍ വരെ തിരയുയരും. കടല്‍തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. കടല്‍തീരത്തേക്കുള്ള യാത്രയും ഒഴിവാക്കണം.
* തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ നദികളില്‍
ഇന്നു ജലനിരപ്പുയരും.
* സംസ്ഥാനത്ത് ഇന്നു കനത്ത മഴയുണ്ടാകും. 45 മുതല്‍ 65 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും
സാധ്യതയുണ്ട്.
* അതേസമയം കേരളതീരത്തുനിന്ന് ലക്ഷദ്വീപിലേക്കു പിന്‍വാങ്ങിയ ഓഖി ചുഴലിക്കാറ്റ് ശക്തി
പ്രാപിക്കുകയാണ്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് വേഗത


കടലില്‍ കുടുങ്ങിയ എട്ടു മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി. 5 പേരെ നീണ്ടകരയിലും 5 പേരെ കൊച്ചിയിലും ഒരാളെ വിഴിഞ്ഞത്തും എത്തിച്ചു

കൊച്ചി ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. ഇവിടെ വെള്ളക്കെട്ടില്‍വീണ് ഒരാള്‍ മരിച്ചു. ചെല്ലാനം സ്വദേശി റെക്‌സണ്‍ ആണ് മരിച്ചത്.

മുന്നറിയിപ്പ് അവഗണിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതായി റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും ഇത്തരത്തില്‍ മത്സ്യതൊഴിലാളികള്‍ കടലിലിറങ്ങി.

മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് തിരുവനന്തപുരം കലക്ടര്‍ കെ വാസുകി ഐ.എ.എസ്. പോകുന്നവര്‍ അവരുടെ ബോട്ടിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പൊലിസിനേയോ കോസ്റ്റ് ഗാര്‍ഡിനേയോ അറിയിക്കണം. രണ്ടു നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ടില്‍ പോകാന്‍ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു.



Sharing is Caring