കഞ്ചാവ് ചേരുവയുള്ള പാനീയം വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുമായി കൊക്കോകോള


കഞ്ചാവ് ചേരുവയുള്ള പാനീയം വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുമായി കൊക്കോകോള. ശാരീരിക അസ്വസ്ഥത കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.


ഇതിന്റെ മുന്നോടിയായി ഔഷധ നിര്‍മ്മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കമ്ബനിയായ അറോറ കാനബിസ് എന്ന കമ്ബനിയുമായി കൊക്കോകോള കമ്ബനി ചര്‍ച്ച നടത്തി.


മാനസികോത്തേജനത്തേക്കാളുപരി കഞ്ചാവിന്റെ ഔഷധഗുണം പ്രയോജനപ്പെടുത്തുകയും അതുവഴി ലാഭം കൈവരിക്കാനുമാണ് കൊക്കോകോള ഉദ്ദേശിക്കുന്നത്.



Sharing is Caring