ഓണ്‍ലൈനിലൂടെ 70ലധികം പേരെ റിക്രൂട്ട് ചെയ്ത് ഭർത്താവ് തന്നെ ബലാത്സംഗം ചെയ്യിച്ചെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വയോധിക.പാരിസിലെ 70കാരിയാണ് ഫ്രാൻസിലെ വൈദ്യുതി ഉല്‍പാദകരായ ഇ.ഡി.എഫിലെ മുൻ ജീവനക്കാരനായ 71കാരനെതിരെ രംഗത്തെത്തിയത്. തനിക്ക് അമിതമായ അളവില്‍ മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷമായിരുന്നു ഇങ്ങനെ ചെയ്തിരുന്നതെന്നും വയോധിക കോടതിയെ അറിയിച്ചു.
10 വർഷത്തിലധികം ഇത് തുടർന്നെന്നും മയക്കം കാരണം ഇതറിഞ്ഞിരുന്നില്ലെന്നും ഇവർക്കായി ഹാജരായ അഭിഭാഷകൻ അന്റോയിൻ കമ്യൂ വാർത്ത ഏജൻസിയായ എ.എഫ്.സിയോട് വെളിപ്പെടുത്തി. 68ാം വയസ്സിലാണ് അവർ ഇക്കാര്യം കണ്ടെത്തിയതെന്നും ഇതോടെ 50 വർഷം ഒരുമിച്ചു ജീവിച്ച ഭർത്താവിനെ നേരിടാൻ അവർ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2011ല്‍ ദമ്ബതികള്‍ പാരിസില്‍ കഴിയുന്നതിനിടെയാണ് സംഭവം തുടങ്ങിയത്. രണ്ട് വർഷത്തിന് ശേഷം മസാനിലേക്ക് മാറിയപ്പോഴും ഇത് തുടർന്നു. ഒരു വെബ്സൈറ്റ് വഴിയാണ് ഭർത്താവ് ആളുകളെ കണ്ടെത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ലൈംഗികാതിക്രമം നടത്തുമ്ബോള്‍ ഭാര്യയെ ഉണർത്തരുതെന്നും ആഫ്റ്റർഷേവിന്റെയോ സിഗരറ്റിന്റെയോ ഗന്ധം പാടില്ലെന്നും പ്രതി നിർദേശിച്ചിരുന്നു. അവളെ തൊടുന്നതിന് മുമ്ബ് കൈ ചൂടുപിടിപ്പിക്കാനും അടുക്കളയില്‍വെച്ച് വസ്ത്രം ഊരാനും നിർദേശമുണ്ടായിരുന്നു. അതിക്രമം റെക്കോഡ് ചെയ്തിരുന്ന ഭർത്താവ് മോശം വാക്കുകള്‍ ഉപയോഗിക്കാൻ പ്രേരിപ്പിച്ചിരുന്നെന്നും അഭിഭാഷകർ ആരോപിച്ചു.
2020 സെപ്റ്റംബറില്‍, ഒരു ഷോപ്പിങ് സെന്ററില്‍ വെച്ച് മൂന്ന് സ്ത്രീകളുടെ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിക്കുന്നത് പിടികൂടിയതോടെയാണ് ഭർത്താവിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇയാളുടെ കമ്ബ്യൂട്ടർ പരിശോധിച്ചപ്പോള്‍ ഭാര്യയെ മറ്റുള്ളവർ ബലാത്സംഗം ചെയ്യുന്നതുള്‍പ്പെടെ ആയിരക്കണക്കിന് ചിത്രങ്ങളും വിഡിയോകളുമാണ് കണ്ടെത്തിയത്. ഇവയിലെല്ലാം ഭാര്യ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയിലായിരുന്നു.
92 കേസുകളിലായി 72 പുരുഷന്മാരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 51 പേരെ പിടികൂടുകയും ചെയ്തു. പ്രതികളെല്ലാം 21 മുതല്‍ 68 വരെ പ്രായമുള്ളവരാണ്. ഇവരില്‍ കമ്ബനി എക്സിക്യൂട്ടീവും ഡ്രൈവറും മാധ്യമപ്രവർത്തകനും ഫയർ ഓഫിസറുമെല്ലാമുണ്ട്. കേസിന്റെ വിചാരണ ഡിസംബർ വരെ നീളും. പ്രതിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് വിചാരണ കോടതിക്ക് മുമ്ബില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും അരങ്ങേറി.













