ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ യൂണിയൻ തലപ്പത്ത് ഇന്ത്യൻ വംശജ


ലണ്ടൻ: ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ യൂണിയൻ പ്രസിഡന്റ് ആയി ഇന്ത്യൻ വംശജയായ അൻ‌വി ഭൂട്ടാനി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജ തന്നെയായ രശ്മി സാമന്ത് യൂണിയൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അൻ‌വി ഭൂട്ടാനി വിജയിച്ചത്.


മഗ്‌ഡലൻ കോളേജിലെ ഹ്യൂമൻ സയൻസസ് വിദ്യാർത്ഥിനിയാണ് അൻ‌വി ഭൂട്ടാനി. ഓക്‌സ്‌ഫോർഡിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ തന്നെ വംശീയ ബോധവൽക്കരണത്തിനും സമത്വത്തിനുമുള്ള കാമ്പെയ്നിന്റെ നേതൃത്വം വഹിക്കുന്നതും ഓക്‌സ്‌ഫോർഡ് ഇന്ത്യ സൊസൈറ്റിയുടെ പ്രസിഡന്റ്റും കൂടിയാണ് അൻ‌വി ഭൂട്ടാനി.


ഓക്സ്ഫോർഡ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരിച്ചത്. ഏറ്റവും ഉയർന്ന പോളിങ്ങും ഇത്തവണ തന്നെയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ മുൻപ് പങ്കുവെച്ചിട്ടുള്ള പോസ്റ്റുകളെ ചൊല്ലിയാണ് മുൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട രശ്മി സാമന്തിന് സ്ഥാനം ഒഴിയേണ്ടി വന്നത്.



Sharing is Caring